Quantcast
Channel: q8malayali »കോളംസ്
Viewing all articles
Browse latest Browse all 7

ന്യൂ ജനറേഷന്‍ കാലത്ത് ഒരു പഴഞ്ചന്‍ പ്രണയം…ഷാനോസ് ഡേവിഡ്‌ (സീനിയര്‍ സബ് എഡിറ്റര്‍-റിപ്പോര്‍ട്ടര്‍ ടി.വി)

$
0
0

  shanos

 1779273_10201284039774274_1765516514_n76 വയസുണ്ട് രാജപ്പന്…ഭാര്യ കാളിക്കുട്ടിക്ക് വയസ് 71…

റോമാ നഗരത്തെ കുറിച്ച് ഇരുവര്‍ക്കും ഇന്നും ഒന്നുമറിയില്ല…

ക്ലോഡിയസ് ചക്രവര്‍ത്തിയെകുറിച്ച് കേട്ടിട്ടുപോലുമില്ല…

കല്ലേല്‍ പിളര്‍ക്കും രാജകല്‍പ്പനയെ വെല്ലുവിളിച്ച് പ്രണയിനികളെ ഒന്നിപ്പിച്ച സെന്റ് വാലന്‍റൈനെ ഇതുവരെ അറിയില്ല…

തലയറുക്കാന്‍ കൊണ്ടു പോകുമ്പോള്‍

from your valentine…എന്ന്

കുറിപ്പെഴുതി വെച്ച ജയിലറുടെ അന്ധയായ മകളെ കുറിച്ചും അറിയില്ല…

കാഴ്ചകളെ പിന്നിലാക്കി കടന്നു കളഞ്ഞ നീണ്ട കാലത്തിനൊടുവില്‍….

ഇളം പിങ്ക് നിറത്തില്‍ പഞ്ഞിയും പട്ടും പൊതിഞ്ഞ ഹൃദയ രൂപത്തില്‍ എന്‍റെ  പ്രിയനേ എന്നെഴുതിയ സമ്മാനങ്ങള്‍ കൊണ്ട് പ്രണയം പങ്കിടണമെന്ന ശാഠ്യമുള്ള ന്യൂജനറേഷന്‍ കാലത്തെ വാലന്‍റൈന്‍ ദിനത്തെകുറിച്ച് ഈ വൃദ്ധ ദമ്പതികള്‍ കേട്ടിട്ടുപോലുമില്ല…

എങ്കിലും പ്രണയം എന്താണെന്ന്…

അതിന്‍റെ തീവ്രത എന്തെന്ന്…

അതിന്‍റെ വേദന എന്തെന്ന്…

അതിന്‍റെ ഗന്ധം എന്തെന്ന്…

അതിന്‍റെ രസതന്ത്രം എന്തെന്ന്…

അവര്‍ക്കറിയാം…

അല്ലെങ്കില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ എവിടെയോ കുടങ്ങിപ്പോയ പാവം കാളിക്കുട്ടിക്ക് കൂട്ടായി മറ്റെല്ലാം മറന്ന് രാജപ്പന് ഇങ്ങനെ ഇരിക്കാന്‍ന കഴിയില്ലായിരുന്നു….

തൃപ്പൂണിത്തുറ തിരുവാങ്കുളം ഗ്രാമമാണ് രാജപ്പന്‍റെ സ്വദേശം…കാളിക്കുട്ടിയുടെ വീടും അവിടത്തന്നെ…

അയല്‍വാസികള്‍ …

ചെറിയ പ്രായം തൊട്ടേ രാജപ്പന് കാളിക്കുട്ടിയെ അറിയാം…

രാജപ്പന്റേത് കടുത്ത കോണ്‍ഗ്രസ് കുടുംബം…

കാളിക്കുട്ടിയുടേത് കറതീര്‍ന്ന കമ്യൂണിസ്റ്റ് കുടുംബം…

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന 1957 കാലം…അന്ന് രാജപ്പന്‍ ഇടുക്കി കല്ലാര്‍കുട്ടിയിലാണ്…അവിടെ കരിങ്കല്‍പ്പണിയാണ്…

വിമോചന സമരം കൂടി കഴിഞ്ഞാണ് രാജപ്പന്‍ നാട്ടിലെത്തുന്നത്…

നാട്ടിലെ കരിങ്കല്‍ ക്വാറിയിലാണ് അന്ന് രാജപ്പന് ജോലി…അവിടുത്തെ മേസ്തിരിയാണ്…തമിര് നിറക്കാനും വെടിവെക്കാനും കല്ല് പൊട്ടിക്കാനും കല്ല് പിടിച്ച് കൊടുക്കാനും ചുമ്മാനും അങ്ങനെ പാറമടയിലെ എല്ലാപ്പണിയും ചെയ്യും…

പിന്നീടെപ്പോഴോ കാളിക്കുട്ടിയും പാറമടയില്‍ ജോലിക്ക് വന്നുതുടങ്ങി…

ചെറുപ്പം തൊട്ടേ കാണുന്നതാണെങ്കിലും ആ സമയത്ത് കണ്ടപ്പോള്‍ കാളികുട്ടിക്ക് എന്തൊക്കെയോ പ്രത്യേകത ഉള്ളത് പോലെ രാജപ്പന് തോന്നിത്തുടങ്ങി…

വീണ്ടും കാണമെന്ന് തോന്നിപ്പോകുന്നു…നേരം ഇരുട്ടിയാല്‍ പിന്നെ കാത്തിരുപ്പാണ്…നാഴികയും വിനാഴികയും എണ്ണിയെണ്ണി കാത്തിരിക്കും…

നേരം പുലരണം…അവളെ കാണണം…

അവളെ കണ്ടിരിക്കുമ്പോള്‍ സമയം ശരവേഗത്തിലങ്ങ് പോകുന്നതായി തോന്നും…

നീളം കൂടിയ രാത്രികളും നീളം കുറഞ്ഞ പകലുകളും അങ്ങനെ കടന്നു പൊക്കോണ്ടേയിരുന്നു…

അതിരുകളില്ലാത്ത അസ്വസ്ഥത…2

വിശപ്പ് പോലും മറന്ന് പോയ രാപ്പകലുകള്‍…

ഉറങ്ങാനാവുന്നില്ല…അകക്കണ്ണില്‍ കാളിക്കുട്ടിയാണ്…

കണ്ണ് തുറന്നാലോ..തൊട്ട് മുന്നില്‍ ദാ കാളിക്കുട്ടിയുടെ പുഞ്ചിരിച്ച മുഖം…

വീട്ടില്‍ നിന്ന് പാറമടയിലേക്ക് ചിലപ്പോള്‍ ഒരുമിച്ച് പോകാന്‍ അവസരം കിട്ടും… പലതും പറയാന്‍ ഓങ്ങും…വാക്കുകള്‍ മനസില്‍ നന്ന് തൊണ്ടക്കുഴി വരെ എത്തും…പിന്നയവ മരിച്ച് പോകും…ആ വാക്കുകള്‍ വീണ്ടും ജനിക്കും…പിന്നെ മരിക്കും…

വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ അവളങ്ങനെ നില്‍ക്കും…

ആരെയും കൂസാത്ത പ്രകൃതമാണ് രാജപ്പന്റേത്…തമിര് നിറക്കുന്ന ഏകാഗ്രതയും വെടിമരുന്നിന്റെ ഗന്ധവും ഉഗ്ര സ്ഫോടനത്തില്‍‍ കുലുങ്ങാത്ത മനസുമുണ്ട്…

പക്ഷേ കാളിക്കുട്ടിയെ കാണുമ്പോള്‍ മനസ് നനയുകയാണ്..അലിഞ്ഞലിഞ്ഞ് ഇല്ലാതാകുകയാണ്…

ജലം പോലെ രൂപമില്ലാതെ ഒഴുകുകയാണ്….

ഇഷ്ടം കൂടി ഹൃദയം നിലച്ചുപോകുമെന്ന് ഉറപ്പായപ്പോള്‍ കാളിക്കുട്ടിയോട് പറഞ്ഞു…അല്ല പറഞ്ഞൊപ്പിച്ചു…

എനിക്ക് നിന്നെ ഇഷ്ടമാണ്…..

ഇഷ്ടമാണെന്ന മറുപടി എന്നേ മനസില്‍ സൂക്ഷിച്ചിരുന്നു കാളിക്കുട്ടിയും…

പ്രണയിക്കുന്നവര്‍ അവര്‍ പണിത ലോകത്താണല്ലോ താമസിക്കുന്നത്…അവര്‍ക്ക് പുറത്തുള്ള ലോകത്തെ അവര്‍ മറക്കുമല്ലോ…

രാജപ്പനും കാളിക്കുട്ടിക്കും സംഭവിച്ചതും അങ്ങനെ തന്നെ….

അവര്‍ അവരുടെ ലോകത്തിന് പുറത്തുള്ള ഈ ലോകം എപ്പോഴേ മറന്നിരുന്നു…

പഴയ കാലം…വളരെ വേഗം വിവരം ഇരു വീട്ടുകാരുടെയും ചെവിയിലെത്തി…

വെട്ടിക്കൊന്ന് കടലിലെറിഞ്ഞാലും നിനക്ക് തരില്ലെടാ എന്ന പതിവ് വാചകം രാജപ്പനും കേട്ടു…

അതും ഫലിക്കാതായപ്പോള്‍ കൊല്ലുമെന്ന് ഭീഷണി…

കുത്തി കൊടലെടുക്കുമെന്ന് രാജപ്പന്റെയും ഭീഷണി….

കാളിക്കുട്ടിയെ കാത്തിരുന്നത് ക്രൂരമായ പിഡനങ്ങളുടെ കാലം…

ഒരാഴ്ച്ചക്കകം കാളിക്കുട്ടിയെ കൊണ്ടുപോകുമെന്ന് രാജപ്പന്റെ പരസ്യ പ്രസ്താവന…

കാളിക്കുട്ടിക്ക് വീട്ടുതടങ്കല്‍…

ഏപ്പോഴും കാവല്‍…

മറപ്പുരയില്‍ പോകണമെങ്കിലും പോലും കാവലിന് ആളുണ്ടാകും…

രണ്ട് മനസിലും പ്രണയം കല്ലിച്ച് കിടക്കുകയാണ്…

കാണാനോ ഒന്ന് മിണ്ടാനോ കഴിയുന്നില്ല…

പിന്നെയെപ്പോഴോ ഒരു സന്ദേശം കൊടുക്കാന്‍ കഴിഞ്ഞു…

വീടിന് പുറത്തിറങ്ങാന്‍ പറ്റിയാല്‍ അന്നേരം ചാടിക്കോണം…

കാളിക്കുട്ടി സമ്മതിച്ചു…

കുറച്ച് നാള്‍  കഴിഞ്ഞപ്പോള്‍ പിരിമുറക്കത്തിന് ഒരു അയവ് വന്നു…

എന്നാലും പുറത്തേക്കൊന്നും പോകാന്‍ കഴിയില്ല…

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അല്‍പ്പം കൂടി സ്വാതന്ത്യം ആയി…

ആടുകളെ കെട്ടാന്‍ പറമ്പിലേക്ക് പോയ അവസരം മതിയായിരുന്നു കാളിക്കുട്ടിക്ക്…

പിന്നെ കാളിക്കുട്ടി രാജപ്പന് സ്വന്തം…

3രാജപ്പന്‍റെയും കാളിക്കുട്ടിയുടെയും പ്രണയം പുതുക്കപ്പെട്ടു…

സന്തോഷം വന്നു ഇരുവരും പ്രണയിച്ചു…

സങ്കടം വന്നു ഇരുവരും പ്രണയിച്ചു…

രോഗവും ദുരിതവും വന്നു…ഇരുവരും പ്രണയിച്ചു…

മക്കളുണ്ടായി…ഇരുവരും പ്രണയിച്ചു..

അവര്‍ വളര്‍ന്ന് വലുതായി..ഇരുവരും പ്രണയിച്ചു…

കൊച്ചുമക്കളുണ്ടായി…ഇരുവരും പ്രണയിച്ചു…

വാര്‍ധക്യത്തിന്റെ ആകുലതകള്‍ അവരുടെ പ്രണയത്തിന് മുന്നില്‍ അകന്നു പോയി…

പ്രണയിച്ച്…പ്രണയിച്ച് അങ്ങനെ ജീവിതം സഞ്ചരിക്കുമ്പോള്‍ ഇടക്കൊരു വീഴ്ച…

രാജപ്പനെ തകര്‍ത്തു കളഞ്ഞൊരു വീഴിച….

കുറച്ച്നാള്‍ മുമ്പ് കാളിക്കുട്ടി കട്ടിലില്‍ നിന്ന് വീണതോടെയാണ് രാജപ്പന്റെ ജീവിതത്തില്‍ ഇരുള്‍ പരന്നത്…4

തലക്ക് കാര്യമായി പരുക്ക് പറ്റി…

അന്നുതൊട്ട് ഇന്നോളം ആശുപത്രികളില്‍  നിന്ന് ആശുപത്രികളിലേക്ക്….

തികച്ചും യാദൃശ്ചികമായി കൊച്ചി സഹകരണ മെഡിക്കല്‍ കോളെജില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് രാജപ്പന്റെ കാളിക്കുട്ടിയേയും അവരുടെ പ്രണയത്തേയും അടുത്തറിഞ്ഞത്…

അരപ്പതിറ്റാണ്ടിലേറെയായി ഹൃദയങ്ങള്‍ കൂട്ടിക്കെട്ടിയ ആ ജീവതങ്ങള്‍ കണ്ടപ്പോള്‍ അത്ഭുതവും ആദരവും തോന്നി…

മൂക്കിലൂടെയിട്ട കുഴിലിലൂടെയാണ് കാളിക്കുട്ടിക്കുള്ള ഭക്ഷണം കൊടുക്കുന്നത്…ഒരേ കിടപ്പാണ്…ഒരു നിമിഷത്തിന്റെ ഏതെങ്കിലും ഒരംശത്തില് പോലും പിരിഞ്ഞിരിക്കാന്‍ രാജപ്പനാകില്ല…മരുന്ന് കൊടുക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും തടവാനും തലോടാനും രാജപ്പന്‍ ഒപ്പമുണ്ടാകും…ചെവി അടുത്തേക്ക് വച്ച് സംസാരിക്കുന്നത് കാണാം…അത് അവര്‍ക്ക് മാത്രമറിയാവുന്ന ഭാഷയാണ്…ഹോര്‍മോണ്‍ വരച്ച് ഉറമ്പുകള്‍ സംസാരിക്കുന്നത് പോലെ ….

കഴിഞ്ഞ കുറേ നാളുകളായി ഇതാണ് രാജപ്പന്റെ ജീവിതം…ഇപ്പോഴത്തെ ജീവിതത്തോടും രാജപ്പന് പ്രണയമാണ്…കാരണം കാളിക്കുട്ടി അരുകിലുണ്ടല്ലോ…

ഇന്നോളം പിരിഞ്ഞിരുന്നിട്ടില്ല…വഴക്കുണ്ടാക്കിയാല്‍ പോലും അധിക നേരം മുഖത്തോട് മുഖം നോക്കാതിരിക്കാനാവില്ല…

നീണ്ടു നില്‍ക്കുന്ന പിണക്കം എന്നൊന്ന് അവര്‍ക്കിടയില്‍ ഉണ്ടായിട്ടേയില്ല…

അവരിരുവരും പ്രണയത്തിന് മേല്‍ അധീശത്വം സ്ഥാപിച്ചവരാണ്…

പച്ച വിരിപ്പില്‍ നിര്‍വികാരയായി കിടക്കുമ്പോള്‍

കാളിക്കുട്ടിയുടെ കണ്ണുകള്‍ ഇടക്ക് നിറയാറുണ്ട്…

അത് സങ്കടത്തിന്റേതല്ല…പിന്നെയോ….?????????

 


Viewing all articles
Browse latest Browse all 7

Latest Images

Trending Articles